Recent-Post

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

നെടുമങ്ങാട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ "കോവിഡാനന്തര കേരളം" പ്രതിരോധവും സാധ്യതകളും എന്ന അതിജീവനത്തിന്റെ പാഠം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി രാജേഷ് കുമാർ വിഷയാവതരണം നടത്തി.


സാധാരണക്കാരായ ഓട്ടോ തൊഴിലാളികൾ, പാലിയേറ്റീവ് പ്രവർത്തകർ, പൊലീസ്, മറ്റ് ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ ശ്മശാനത്തിലെ തൊഴിലാളികൾ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഇത്തരത്തിൽ നന്മനിറഞ്ഞ പ്രവർത്തനങ്ങളെ സാമൂഹികപ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയിൽ വ്യാപാരി വ്യവസായി സമിതി അംഗീകരിച്ചിട്ടുണ്ടെന്നും ഇനിയും തുടരുമെന്നും, അതുകൊണ്ടുതന്നെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ "കോവിഡാനന്തര കേരളം പ്രതിരോധവും സാധ്യതകളും" ഇവിടംകൊണ്ട് തീരുന്നില്ല എന്നും വ്യാപാരി വ്യവസായി ഭാരവാഹികൾ അറിയിച്ചു.

 
  


  


    
    

    




Post a Comment

0 Comments