Recent-Post

പെരിങ്ങമ്മലയിൽ പരീക്ഷ എഴുതാൻ പോയ മൂന്നു പെൺകുട്ടികളെ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു തെറിപ്പിച്ചു

പെരിങ്ങമ്മല: പ്ലസ് വൺ പരീക്ഷ എഴുതാൻ പോയ മൂന്നു പെൺകുട്ടികളെ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. പെരിങ്ങമല ഇക്ബാൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനികളായ അപർണ രാജ്, അഭിരാമി, ജിത എന്നിവരാണ് അപകടത്തിൽപെട്ടത്.


പരിക്കേറ്റ അപർണയെയും അഭിരാമിയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരാളെ പ്രാഥമിക ശുശ്രൂക്ഷ നൽകി വീട്ടിലേക്കതികുകയും ചെയ്തു. ഡ്രൈവറെയും ജീപ്പും പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അപകടത്തിൽപ്പെട്ടതിനാൽ മൂന്നു കുട്ടികൾക്കും ഇന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ല.


  

  


    
    

    


Post a Comment

0 Comments