Recent-Post

നോക്കുകൂലി വേണം; ഐ.എസ്.ആര്‍.ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു

തുമ്പ: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്‍.ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു.



സ്ഥലത്ത് സംഘർഷാവസ്ഥ നിലനില‍നില്‍ക്കുന്നുണ്ട്. ഇതിനിടെ പോലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു. അതേസമയം തർക്കം പരിഹരിക്കാനുള്ള ചർച്ചകള്‍ പ്രദേശത്ത് തുടരുകയാണ്.

കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്തില്‍ ഏറ്റവും ഉയരം കൂടിയ കാര്‍ഗോ വാഹനമാണ് ഇപ്പോള്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ഐ.എസ്.ആർ.ഒ വിൻഡ് ടണൽ പദ്ധതിക്കാവശ്യമായ കൂറ്റൻ ഉപകരണങ്ങൾ കയറ്റിയ വാഹനം മുംബൈയില്‍ നിന്നാണ് വരുന്നത്. വാഹനത്തിന് ഏഴര മീറ്റര്‍ ഉയരവും 96 ചക്രങ്ങുമുണ്ട്.


  


  


    
    

    




Post a Comment

0 Comments