Recent-Post

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവുപുലർത്തിയ വ്യക്തികൾക്കും സംഘടനകൾക്കും ആനാട് പീപ്പിൾസ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആദരം

ആനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവുപുലർത്തിയ വ്യക്തികൾക്കും സംഘടനകൾക്കും ആനാട് പീപ്പിൾസ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആദരം. 2020 മെയിൽ പ്രവർത്തനമാരംഭിച്ച അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ പ്രവർത്തകരുടെ കൊവിഡ് കാലത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കും, മാധ്യമപ്രവർത്തകർക്കുമാണ് ആദരവ് ലഭിച്ചത്.





കേരളത്തിൽ സ്വന്തമായി ആംബുലൻസ് സർവീസ് ഉള്ള കേരളത്തിലെ ഏക സൈനിക കൂട്ടായ്മയാണ് അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ (ASWCO). 750 ഓളം സൈനികർ ഉള്ള എ എസ് ഡബ്ല്യൂ സി ഒ തിരുവനന്തപുരത്തെ രണ്ടു ബ്ലോക്ക് പഞ്ചായത്തിലും 46 പഞ്ചായത്തുകളിലും ആയി മൂന്നു ലക്ഷം രൂപയുടെ ചികിത്സാസഹായം ഉൾപ്പെടെ 10 ലക്ഷം രൂപയുടെ സഹായമാണ് കൊവിഡ് കാലത്ത് അർഹരായവരുടെ കൈകളിൽ എത്തിച്ച് മാതൃകയായത്.
മാധ്യമപ്രവർത്തകരായ  വിനായക് ശങ്കറിനും (മാനേജിങ് എഡിറ്റർ, നെടുമങ്ങാട് ഓൺലൈൻ) റിപ്പോർട്ടർ വിമൽ കുമാറിനും (ന്യൂ വിഷൻ 46) കോവിഡ് കാലത്തെ മികച്ച മാധ്യമ പ്രവർത്തനത്തിനുമാണ് പീപ്പിൾസ് വാട്സാപ്പ് കൂട്ടായ്മ ആദരിച്ചത്. മഴവിൽ മനോരമ ചാനലിലെ ഉടൻ പണം എന്ന പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തു കാൽ ലക്ഷം രൂപ സമ്മാനം നേടിയ ആനാട് സ്വദേശിയായ ഇളവട്ടം ബിആർഎം ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയുമായ പ്രജേഷ്നെയും അനുമോദിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായി നടത്തിയ ചടങ്ങിൽ പീപ്പിൾസ് വാട്സാപ്പ് കൂട്ടായ്മ അംഗങ്ങൾ പങ്കെടുത്തു.


Post a Comment

0 Comments