
കൊല്ലത്ത് ഉത്തരേന്ത്യൻ യൂണിവേഴ്സിറ്റി നടത്തുന്ന സബ് സെന്ററിൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് അമൽ. റൂറൽ എസ്.പിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു നാളുകളായി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാൾ. അടൂരിൽ നിന്നും ബസിൽ കയറിയ ഇയാൾക്കൊപ്പം മഫ്തിയിൽ പൊലീസുമുണ്ടായിരുന്നു. കൊട്ടാരക്കരയിലെത്തിയപ്പോഴാണ് പിടികൂടിയത്.
അടുരിൽ നിന്നും 10,000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ വിൽപന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നത്.മുൻപും ഇത് ചെയ്തിട്ടുള്ളതായും സമ്മതിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. അമലിന് കഞ്ചാവ് വിറ്റവരെക്കുറിച്ചും ഇയാളിൽ നിന്നും മുൻപ് കഞ്ചാവ് വാങ്ങിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.