
പിടിയിലായ രണ്ട് പേരും നേരത്തെ ക്രിമിനൽ കേസ്സുകളിലും, അനധികൃത മദ്യകച്ചവടത്തിനും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും ട്രയിൻമാർഗ്ഗമാണ് ഇവർ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നത്. ട്രയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന തിരിവനന്തപുരം ജില്ലയിലെ മുഖ്യകണ്ണികളാണ് പിടിയിലായ ഇവർ. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. വിപണിയിൽ രണ്ടര ലക്ഷം രൂപയിലതികം വിലവരുന്ന കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ആഴ്ച ജില്ലയിൽ നിന്നുള്ള രണ്ടംഗ സംഘം ഇരുചക്രവാഹത്തിൽ കടത്തിയ പന്ത്രണ്ട് കിലോ കഞ്ചാവുമായി തമിഴ്നാട് പോലീസിന്റെ പിടിയിലായിരുന്നു. ഇപ്പോൾ പിടിയിലായവരിൽ നിന്നും കഞ്ചാവ് കച്ചവടം ചെയ്യുന്ന സംഘങ്ങളെ കുറിച്ചും പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ്.സുനീഷ് ബാബുവിന്റെയും നർകോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി വി.സ്സ്. ധിനരാജിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ നിലവിൽ ശക്തമായ നടപടികൾ സ്വീകരിച്ച് വരുകകയാണ്.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.