Recent-Post

നേടുമങ്ങാടിന് സമീപത്തുനിന്ന് ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി

നെടുമങ്ങാട്: എക്സൈസ് ഡ്രൈഡേ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നെടുമങ്ങാട് ടൗണിലും മഞ്ച, അഴിക്കോട് പ്രദേശങ്ങളിലും നിന്ന് 22 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. പുളിഞ്ചിയ്ക്ക് സമീപം ഓട്ടോയിൽ വില്പന നടത്തിയ പുളിഞ്ചി പണയിൽ വീട്ടിൽ അൻഷാദ്, മഞ്ച തടത്തരികത്ത് വീട്ടിൽ നിലവിൽ പുലിക്കുഴി താമസക്കാരനായ റിയാസിനെയും അറസ്റ്റ് ചെയ്തു.


നെടുമങ്ങാട് റെയിഞ്ച് ഇൻസ്‌പെക്ടർ ജി.എ ശങ്കറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. ബിജുകുമാർ, PO(G) ബിജു, CEO കിരൺ, CEO പ്രശാന്ത്, CEO സജിത്ത് എന്നിവർ അടങ്ങുന്ന എക്സൈസ് സംഘമാണ് ഇവരെ അറസ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  


  


    
    

    


Post a Comment

0 Comments