Recent-Post

ആര്യനാട് സഹകരണ ബാങ്ക് ക്രമക്കേട്; ബാങ്ക് മാനേജര്‍ അറസ്റ്റില്‍

ആര്യനാട്: സിപിഎം ഭരിക്കുന്ന ആര്യനാട് സഹകരണ ബാങ്കില്‍ വായ്പാതട്ടിപ്പില്‍ ബാങ്ക് മാനേജര്‍ ബിജു കുമാര്‍ അറസ്റ്റില്‍. ക്രൈം ബ്രാഞ്ചാണ് ബിജു കുമാറിനെ അറസ്റ്റ് ചെയ്തത്. ഏഴുകോടിയില്‍പ്പരം രൂപ ജീവനക്കാര്‍ തട്ടിയെന്ന് സഹകരണവകുപ്പ് കണ്ടെത്തിയിട്ട് ഒരുവര്‍ഷത്തിലധികമായി.


ആര്യനാട് സര്‍വീസ് സഹകരണബാങ്കിലെ മുന്‍ ഭരണസമിതി അംഗം കൂടിയായ ശശിധരന് ഒരു ദിവസം ബാങ്കില്‍ നിന്നൊരു നോട്ടീസെത്തി. മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു നോട്ടീസ്. ഇങ്ങനെ 185ലധികം പേരുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ അവരറിയാതെ വച്ച്‌ വായ്പ എടുത്തുവെന്നാണ് സഹകരണവകുപ്പിന്‍റെ പരിശോധനയില്‍ കണ്ടെത്തിയത്. ബാങ്കിന്‍റെ സായാഹ്നശാഖയിലെ ബാങ്ക് മാനേജര്‍ ജൂനിയര്‍ ക്ലര്‍ക്ക് എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയതെന്നായിരുന്നു കണ്ടെത്തല്‍.

മേല്‍നോട്ടത്തില്‍ വീഴ്ച വന്നതിന് സെക്രട്ടറി അസിസ്റ്റന്‍ഡ് സെക്രട്ടറി ഇന്റേണ്‍ ഓഡിറ്റര്‍ എന്നിവരുള്‍പ്പടെ പാര്‍ട്ടി അനുഭാവികളായ അഞ്ച് പേരെ സസ്പെന്‍റ് ചെയ്തിരുന്നു. ഒപ്പം ഭരണസമിതിയും പിരിച്ചുവിട്ടു. അന്നത്തെ സെക്രട്ടറിയുടെ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് കാരണമെന്നാണ് സിപിഎമ്മിന്‍റെ കണ്ടെത്തല്‍.


  


  


    
    

    


Post a Comment

0 Comments