നിലവിൽ ചുണ്ടുകളുടെ ചലനം നോക്കിയുള്ള രീതിയാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചുവരുന്നത്. വാക്കുകൾ എഴുതേണ്ടി വരുമ്പോൾ ശൂന്യതയിലോ കുട്ടികളുടെ കൈകളിലോ എഴുതിക്കാണിക്കും. ഇങ്ങനെ ശൂന്യതയിൽ എഴുതിക്കാണിക്കുന്നത് മിക്കപ്പോഴും ആശയക്കുഴപ്പമുണ്ടാക്കും. പലയിടങ്ങളിലും സ്വന്തമായ ലിപി രൂപകല്പന ചെയ്താണ് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്. ഏകീകൃത ലിപി ഉപയോഗത്തിൽ വരുന്നതോടെ ഇതിന് പരിഹാരമാകും.
സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ചേർന്നതാണ് ഏകീകൃത ആംഗ്യഭാഷാലിപി. 'നിഷി'ലെ ആംഗ്യഭാഷാ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ അവിടുത്തെ ബധിരരായ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഫിംഗർ സ്‌പെല്ലിംഗ് രൂപകല്പന ചെയ്തത്. ഉപയോക്താക്കൾതന്നെ ലിപി രൂപപ്പെടുത്തുന്നത് സാധാരണമല്ല. ഏകീകൃത ഫിംഗർ സ്‌പെല്ലിംഗ് ഭാവിയിൽ ശ്രവണ പരിമിതർക്കുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് 'നിഷി'ന്റെ പദ്ധതി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.