Recent-Post

വിതുരയിൽ ആശുപത്രി ജീവനക്കാരിയെയും വിദ്യാർഥിനിയെയും ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

വിതുര: ആശുപത്രി ജീവനക്കാരിയെയും വിദ്യാർഥിനിയെയും ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊണ്ണിയൂർ ഈന്തിവിള അർഷാന മൻസിലിൽ നിഷാദ്(24), വിതുര കളീയ്ക്കൽ ചരുവിളാകത്തു വീട്ടിൽ അരുൺജിത്ത്(24) എന്നിവരാണു അറസ്റ്റിലായത്.


ലഹരി ഉപയോഗിച്ചിരുന്ന ഇരുവരും ബൈക്കിൽ കറങ്ങവേ നടന്നു പോയ യുവതികളെ ത‌‌ടഞ്ഞു നിർത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, എഎസ്ഐ: പത്മരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.


  


  


    
    

    


Post a Comment

0 Comments