വർക്കല: വർക്കലയിൽ ഗുണ്ടാ കുടി പകയുടെ ഭാഗമായി യുവാവിനെ മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമം. വർക്കല വെട്ടൂർ ചുമട്താങ്ങി ജംഗ്ഷന് സമീപം ബൈക്കിൽ സഞ്ചരിച്ച ആസാദ് (32) എന്ന യുവാവിനെയാണ് ബുള്ളറ്റിൽ എത്തിയ സഹോദരങ്ങൾ ആയ ഷൈജുവും മാഹിനും വാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
മുൻവൈരാഗ്യവും കുടിപ്പകയുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് നൽകുന്ന പ്രഥമിക വിവരം. മാസങ്ങൾക്ക് മുൻപ് ഷൈജുവിനെ ആസാദ് വെട്ടി പരിക്കേല്പിച്ചിരുന്നു. ഇതിന് പകരം വീട്ടാൻ ആണ് സഹോദരൻ മാഹിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. പന്ത്രണ്ടോളം വെട്ടുകളാണ് ആസാദിന്റെ ശരീരത്തിൽ ഉള്ളത്. വർക്കല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.