നെടുമങ്ങാട്: കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, മങ്കയം, കല്ലാർ എന്നിവിടങ്ങൾ നാളെ മുതൽ തുറക്കും. കോവിഡ് ലോക്ക്ഡൗൺ രണ്ടരമാസത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇക്കോ ഡെവല്പ്‌മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ പത്രക്കുറിപ്പ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ പൊന്മുടി കാണാനായി നൂറുകണക്കിന് സഞ്ചാരികളാണ് കഴിഞ്ഞദിവസങ്ങളിൽ കല്ലാറിൽ വന്ന് നിരാശരായി മടങ്ങിപ്പോയിരുന്നു. സഞ്ചാരികൾക്കായി രണ്ടരക്കോടി ചെലവിട്ട് നിർമിച്ച കുട്ടികളുടെ പാർക്കും പുതിയ നിർമിതികളും പൊന്മുടിയിൽ ഒരുക്കിയിട്ടുണ്ട്.

ഒന്നാം ഡോസ് കോവിഡ് വാക്‌സിനെടുത്തവർ, ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയവർ, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ് ഒരുമാസം പിന്നിട്ടവർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ കടത്തിവിടുക. ഇതിനായി കല്ലാർ ഗോൾഡൻവാലിയിലേയും അപ്പർ സാനിട്ടോറിയത്തിലേയും പരിശോധന കർശനമാക്കും.
എന്നാൽ, പൊന്മുടിയിൽ വാഹനങ്ങൾ കയറ്റിവിടുന്നതിനു മുൻപായി റോഡിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. അടുത്തിടെ മൂന്ന് ഹെയർപിന്നുകളിലായി വൻതോതിൽ മണ്ണിടിഞ്ഞിരുന്നു. ഇതുവഴി ഒരേസമയം രണ്ട് വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുമോ എന്ന പരിശോധനകൾ പൂർത്തീകരിച്ചു വരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.