തിരുവല്ലം: കഴക്കൂട്ടം- കാരോട് ദേശീയപാതയിലെ ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് നടത്താനാകില്ലെന്ന് എം വിന്‍സന്റ് എംഎല്‍എ. ബൈപാസ് നിര്‍മാണം 75 ശതമാനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ടോള്‍ പിരിവ് പാടുള്ളൂ. നിലവില്‍ അന്‍പത് ശതമാനം പോലും പണി പൂര്‍ത്തീകരിച്ചിട്ടില്ലെന്നും എംഎല്‍എ വ്യക്തമാക്കി. അതേസമയം ടോള്‍ പിരിവില്‍ തദ്ദേശവാസികള്‍ക്ക് ഇളവ് നല്‍കണം എന്നതില്‍ ഹൈവേ അതോറിറ്റിയുടെ മറുപടി ഇന്നുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മറുപടി നല്‍കാമെന്ന് ഹൈവേ അതോറിറ്റി അറിയിച്ചു.
ടോള്‍ പിരിവില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.