Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത് മടങ്ങിയെത്തുന്ന നീന്തൽ താരം സജൻ പ്രകാശിന് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണം

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത് മടങ്ങിയെത്തുന്ന നീന്തൽ താരം സജൻ പ്രകാശിന് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലും പോലീസ് ആസ്ഥാനത്തും കേരളാ പോലീസ് സ്വീകരണം നൽകും. ആംഡ് പോലീസ് ഇൻസ്പെക്ടറാണ് സജൻ പ്രകാശ്.


ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന സജൻ പ്രകാശിനെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കും. തുടർന്ന് പോലീസ് ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പോലീസ് ആസ്ഥാനത്തേയ്ക്ക് ആനയിക്കും. മോട്ടോർ സൈക്കിൾ, കുതിരപ്പോലീസ് എന്നിവയും അകമ്പടി നൽകും. പോലീസ് ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പോലീസിന്റെ ഉപഹാരങ്ങൾ അദ്ദേഹത്തിന് സമ്മാനിക്കും. 

സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി. പിമാരായ കെ.പത്മകുമാർ, മനോജ് എബ്രഹാം, വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, ബറ്റാലിയൻ ഡി.ഐ.ജി പി.പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടു ക്കും. കേരളാ സ്പോർട്സ് കൗൺസിൽ, ഒളിമ്പിക്സ് അസോസിയേഷൻ, സ്പോർട്സ് വകുപ്പ് എന്നിവയുടെ പ്രതിനിധികളും പോലീസ് സ്പോർട്സ് വിഭാഗത്തിലെ താരങ്ങളും ചടങ്ങിൽ പങ്കെടുക്കും.

  


  


    
    

    


Post a Comment

0 Comments