Recent-Post

വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

പെരുമാതുറ: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. രാവിലെ ആറു മണിയോടെ മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളാണ് ശക്തമായ തിരയിൽപ്പെട്ട് കൂട്ടിയിടിച്ച് അപകടമുണ്ടായത്. തിരമാല യിലും കാറ്റിലുംപെട്ട് ഒരു വള്ളം പുലിമുട്ടിൽ ഇടിച്ച് കയറി പൂർണമായും തകർന്നു. മറ്റു വള്ളങ്ങളിലെ തൊഴിലാളികൾ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.


മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകവെയാണ് അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരമാലയിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട വള്ളങ്ങൾ കൂട്ടിയിടിച്ചത്. പരിക്ക് പറ്റിയവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.


    

    
    

    



Post a Comment

0 Comments