Recent-Post

വീട് കുത്തിതുറന്ന് മോഷണം; നാലു വർഷത്തിന് ശേഷം പ്രതിയെ പിടികൂടി

ആറ്റിങ്ങൽ: വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയെ നാലു വർഷത്തിന് ശേഷം പിടികൂടി. മുട്ടത്തറ പുതുവൽപുരയിടം വീട്ടിൽ ട്യൂബ് ഖാദർ എന്ന് വിളിക്കുന്ന അബ്ദുൾ ഖാദറിനെ നാല് വർഷങ്ങൾക്ക് ശേഷം ആറ്റിങ്ങൽ പോലീസും ഷാഡോ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഇടയ്ക്കോട് ഊരുപൊയ്ക, ഉത്രാടംവീട്ടിൽ ഉഷയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും പണവുമാണ് മോഷണം പോയത്. സംസ്ഥാനത്ത് ഉടനീളം അനവധി മോഷണകേസ്സുകളിലെ പ്രതിയായ ഖാദറിന്റെ നേതൃത്വലുള്ള സംഘം കഴിഞ്ഞമാസം പൂജപ്പുരയിലെ ചൈൽഡ് വെൽഫെയർ ഓഫീസ് കുത്തിതുറന്ന് കവർച്ച നടത്തിയിരുന്നു. ഈ കേസ്സിലെ മറ്റ് മൂന്ന് പ്രതികളെ പൂജപ്പുര പോലീസ് പിടികൂടിയെങ്കിലും മുഖ്യപ്രതിയായ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.


    

    
    

    



Post a Comment

0 Comments