Recent-Post

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം വീടുവിട്ടറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം വീടുവിട്ടറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനിയുടെ മൃതദേഹമാണ് തമിഴ്‌നാട്ടിൽ കണ്ടെത്തിയത്. കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്താണ്. മൃതദേഹം കണ്ടത്. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പമാണ് യുവതി വീടുവിട്ടിറങ്ങിയതി. തമിഴ്‌നാട്ടിലെത്തി യുവാവിനൊപ്പം താമസിക്കുകയായിരുന്നു.


കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയിൽ കഴിഞ്ഞ നാലുമാസം ജോലി ചെയ്തു. ഇതിനിടെ ഒരാഴ്ച ഡൽഹിയിൽ പോയി. ഇതിനെ സംബന്ധിച്ച് യുവാവുമായി തർക്കം ഉണ്ടായി. തുടർന്ന് യുവതിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മാനസിക വിഷമത്താൽ ആത്മഹത്യ ചെയ്യുകയാണെന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. സംഭവത്തിനുശേഷം യുവാവ് ഒളിവിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

 
  


  


    
    

    




Post a Comment

0 Comments