Recent-Post

വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ

നഗരൂർ: ഒറ്റക്ക്​ താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കല്ലിംഗൽ മുണ്ടയിൽ കോണം സുഗന്ധിഭവനിൽ രാജനെ നഗരൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്​. മുണ്ടയിൽകോണം സ്വദേശിയായ വയോധികയെ വെളുപ്പിന് രണ്ടിന്​ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പി​ച്ചെന്നാണ്​ കേസ്​.


എസ്.ഐമാരായ അനിൽ കുമാർ, ഉദയകൃഷ്ണൻ, എ.എസ്.ഐ താജുദ്ദീൻ, എസ്.സി.പി.ഒ അഷ്റഫ്, സി.പി.ഒ പ്രവീൺ എന്നിവർ ചേർന്ന് അറസ്​റ്റ്​ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


  


  


    
    

    


Post a Comment

0 Comments