പൊന്മുടി: വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊന്മുടി ഇക്കോ ടുറിസം മേഖല ആണുവിമുക്തമാക്കി. നീണ്ടകാലത്തിന് ശേഷം 9നാണ് പൊൻമുടി തുറന്നത്. അതിന് ശേഷം ഇതുവരെ മുപ്പത്തിരണ്ടായിരം സഞ്ചാരികളെത്തി. വരുമാനം 12 ലക്ഷം പിന്നിട്ടു. ഈ ദിവസങ്ങളിലെത്തിയവരിൽ മഹാഭൂരിപക്ഷവും തിരുവനന്തപുരം ജില്ലക്കാരാണ്. കോവിഡ് കാലത്തെ ദീർഘദൂര യാത്രകൾ ഉപേക്ഷിച്ച് തിരുവനന്തപുരത്തുകാർ പൊൻമുടിക്കൊപ്പമാക്കിയെന്ന് ചുരുക്കം.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.