Recent-Post

ആറ്റിങ്ങൽ പിങ്ക് പോലീസ് സംഭവം; ഐജി ഹർഷിത അത്തല്ലൂരി അന്വേഷിക്കും

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെയും മകളെയും പിങ്ക് പോലീസ് പട്രോൾ ഉദ്യോഗസ്ഥ പരസ്യമായി ചോദ്യം ചെയ്ത സംഭവം ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി അന്വേഷിക്കും.



സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട യുവാവും മകളും ഇന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി. ഇതിനെത്തുടർന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ ജിയെ ചുമതലപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചത്.

Post a Comment

0 Comments