Recent-Post

പടക്കം കടിച്ച് മൂന്ന് നായകൾ ചത്ത കേസിലെ പ്രതികൾ പിടിയിൽ

പാലോട്: പന്നി പടക്കം വച്ച് പന്നികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പടക്കം കടിച്ച് മൂന്ന് നായകൾ തല തകർന്ന് ചത്തതുമായ ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പാലുവളളി ചൂടൽ ടിനാ വിലാസത്തിൽ മൂങ്ങ ബിജു എന്ന ബിജു (45) പാലുവള്ളി മീൻ മുട്ടി പൊയ്യാറ്റ് മൺപുറത്ത് തടത്തരികത്ത് വീട്ടിൽ കടമാൻ ബിജു എന്ന ബിജു.(40)എന്നിവരാണ് അറസ്റ്റിലായത്.
 

അടുത്തിടെ കുടവനാടുള്ള റബർ തോട്ടത്തിൽ മൂന്നു നായ്‌ക്കളെ തലതകർന്ന് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിലെ പ്രതികളെ ചോദ്യംചെയ്‌തപ്പോഴാണ്‌ ഇറച്ചിക്കായി പന്നികളെ കൊല്ലാൻ പദ്ധതിയിട്ടവിവരം ലഭിച്ചത്‌. കുഴിച്ചിട്ട നായ്‌ക്കളുടെ മൃതദേഹം പാലോട് വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അബീനയുടെ നേതൃത്വത്തിൽ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി തെളിവുകൾ ശേഖരിച്ചു. കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് പ്രതികൾ.


       

       

    
    

    


Post a Comment

0 Comments