Recent-Post

ആറ്റിങ്ങൽ നഗരസഭയിൽ ഓണകിറ്റ് വിതരണം ആരംഭിച്ചു

ആറ്റിങ്ങൽ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണകിറ്റിന്റെ വിതരണം പൊതുവിതരണ കേന്ദ്രങ്ങൾ മുഖേന ആരംഭിച്ചു. ഇതിന്റെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. മഞ്ഞകാർഡുള്ള ഗുണഭോക്താക്കൾക്കാണ് ആദ്യ ഘട്ടത്തിൽ കിറ്റ് വിതരണം ചെയ്യുന്നത്. തുടർന്ന് പിങ്ക്, നീല, വെള്ള എന്നീ കാർഡ് ഗുണഭോക്താക്കൾക്കും കിറ്റുകൾ നൽകും. 

ഒരോ കിറ്റും 15 തരം ഉൽപ്പന്നങ്ങളും 1 തുണി സഞ്ചിയും ഉൾപ്പെടുന്ന രീതിയിലാണ് കിറ്റുകൾ തയ്യാറാക്കിയിട്ടുള്ളത്. സാധാരണ കിറ്റിൽ അടങ്ങിയിട്ടുള്ള ധാന്യങ്ങൾ, പയർ പരിപ്പ് കടല വർഗ്ഗങ്ങൾ, ധാന്യപ്പൊടികൾ, വെളിച്ചെണ്ണ, മസാലപൊടികൾ, ഉപ്പ് എന്നിവക്ക് പുറമെ ഓണം സ്പെഷ്യലായി ശർക്കരപുരട്ടി, നെയ്യ്, ഏലക്ക, അണ്ടിപ്പരിപ്പ്, ഉണക്കലരി എന്നിവയും സർക്കാർ ലഭ്യമാക്കുന്നു. 670 രൂപ വില വരുന്ന കിറ്റാണ് തികച്ചും സൗജന്യമായി പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നത്.

താലൂക്ക് സപ്ലെ ഓഫീസർ വി.കെ.സുരേഷ്കുമാർ, റേഷനിംഗ് ഇൻസ്പെക്ടർ അനുപ്രിയ, വാർഡ് കൗൺസിലറും, വിതരണക്കാരിയുമായ വി.സുധർമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
    

    
    

    



Post a Comment

0 Comments