Recent-Post

ഓണകിറ്റ് വിതരണം; നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സിഎസ് ശ്രീജ ഉദ്ഘാടനം നിർവ്വഹിച്ചു

പത്താംകല്ല്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണകിറ്റിന്റെ വിതരണം പൊതുവിതരണ കേന്ദ്രങ്ങൾ മുഖേന ആരംഭിച്ചു. നഗരസഭാ തല ഉദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സിഎസ് ശ്രീജ നിർവ്വഹിച്ചു. പത്താംകല്ല് എആർഡി 94 ലെ കാർഡുടമകൾക്ക് കിറ്റുകൾ വിതരണം ചെയ്തു.
 

മഞ്ഞകാർഡുള്ള ഗുണഭോക്താക്കൾക്കാണ് ആദ്യ ഘട്ടത്തിൽ കിറ്റ് വിതരണം ചെയ്യുന്നത്. തുടർന്ന് പിങ്ക്, നീല, വെള്ള എന്നീ കാർഡ് ഗുണഭോക്താക്കൾക്കും കിറ്റുകൾ നൽകും. 15 തരം ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. പയർ പരിപ്പ് കടല വർഗ്ഗങ്ങൾ, ധാന്യപ്പൊടികൾ, വെളിച്ചെണ്ണ, മസാലപൊടികൾ, ഉപ്പ് എന്നിവക്ക് പുറമെ ഓണം സ്പെഷ്യലായി ശർക്കരപുരട്ടി, നെയ്യ്, ഏലക്ക, അണ്ടിപ്പരിപ്പ്, ഉണക്കലരി എന്നിവയാണ് കിറ്റിലുള്ളത്. 670 രൂപ വില വരുന്ന കിറ്റാണ് സൗജന്യമായി പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നത്.

നഗരസഭ കൗൺസിലർമാരായ പി.രാജീവ്, എസ്. ഷമീർ , താലൂക്ക് സപ്ലെ ഓഫിസർ എഎം ഷാജഹാൻ, കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി എഎ സലാം എന്നിവർ പങ്കെടുത്തു.


    

    
    

    



Post a Comment

0 Comments