Recent-Post

നാലേമുക്കാല്‍ ലക്ഷം കുട്ടികള്‍ ഡിജിറ്റല്‍ പഠനസൗകര്യമില്ലാതെ ഓണ്‍ലൈന്‍ പഠനക്ലാസുകള്‍ക്ക് പുറത്ത്

കേരളത്തില്‍ നാലേമുക്കാല്‍ ലക്ഷം കുട്ടികള്‍ ഡിജിറ്റല്‍ പഠനസൗകര്യമില്ലാതെ ഓണ്‍ലൈന്‍ പഠനക്ലാസുകള്‍ക്ക് പുറത്ത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് പുറത്തുള്ളത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇത്രയേറെ കുട്ടികള്‍ പഠനസൗകര്യമില്ലെന്ന് വ്യക്തമായത്. ഡിജിറ്റല്‍ ക്ലാസുകള്‍ അപ്രാപ്യമായ കുട്ടികളുടെ കണക്ക് ഇതാദ്യമായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തു വിടുന്നത്. വിദ്യാകിരണം പോര്‍ട്ടലിലാണ് സര്‍ക്കാര്‍ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.


സംസ്ഥാനത്തെ 4,71, 596 കുട്ടികളാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. പാലക്കാട് ജില്ലയിലാണ് വലിയൊരു വിഭാഗം കുട്ടികള്‍ പഠനപ്രതിസന്ധി നേരിടുന്നത്. ഇവിടെ 1,13,486 കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമല്ല. മലപ്പുറം ജില്ലയില്‍ 1625 സ്ഥാപനങ്ങളിലായി 91,887 കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തത്. തൃശൂരില്‍ 65,255 കുട്ടികളും കാസര്‍ഗോഡ് 44,517 കുട്ടികളും പഠന സൗകര്യമില്ലാതവരായിട്ടുണ്ട്. തിരുവനന്തപുരത്ത് 11,899 വിദ്യാര്‍ഥികള്‍ക്കും വയനാട്-6423, പത്തനംതിട്ട-6561 കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്.

ഈ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ ജൂലൈക്ക് അകം സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഒരുക്കും എന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.
       

       

    
    

    


Post a Comment

0 Comments