തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനാ ചർച്ചകൾ കൂടുതൽ പുരോഗതിയിലേക്ക്. ഇന്നലെ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ ചർച്ചയിൽ ഡിസിസി പ്രസിഡന്റുമാരായി നിയമിക്കേണ്ടവരുടെ പട്ടികയുടെ കരട് തയാറായി. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റുമാരിൽ എല്ലാവരെയും മാറ്റുക എന്ന തീരുമാനത്തിനാണ് മുൻതൂക്കം. ഡിസിസി പ്രസിഡന്റുമാരുമായി ഇന്നലെ കെപിസിസി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ ഡിസിസി പ്രസിഡന്റുമാരെ വേഗത്തിൽ നിയമിക്കുമെന്നാണു വിവരം.

ഇന്നലെ നടന്ന ചർച്ചയിൽ തയാറാക്കിയ ഡിസിസി പ്രസിഡന്റുമാരുടെ കരട് പട്ടിക. കൂടുതൽ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇതിൽ ഇനിയും മാറ്റം വരാം.
പട്ടികയിൽ ഇടംപിടിച്ചവർ
തിരുവനന്തപുരം- ടി. ശരത്ചന്ദ്രപ്രസാദ്, വി.എസ്. ശിവകുമാർ, ആർ. വത്സലൻ, പാലോട് രവി.
കൊല്ലം- എ. ഷാനവാസ് ഖാൻ, എ.എം. നസീർ.
പത്തനംതിട്ട- സതീഷ് കൊച്ചുപറന്പിൽ, സതീഷ് വരിക്കാമണ്ണിൽ.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.