
ഇക്കഴിഞ്ഞ 8-ാം തിയതി രാത്രി 11.30 മണിയോടുകൂടി നെടുമങ്ങാട് ജില്ലാ ആശുപത്രി പഴയ ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്ന പത്താംകല്ല് സ്വദേശി സെബിൻരാജിന്റെ കൈവശമുണ്ടായിരുന്ന ഇരുപതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോണും വാച്ചും ആറായിരം രൂപയും കവർന്നതിനാണ് മുരുകൻ പിടിയിലായത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായിരുന്നു സെബിൻരാജ്
തിരുവല്ലം വാഴമുട്ടം സ്വദേശി മനോജ് കൃഷ്ണ വാടകക്ക് താമസിക്കുന്ന പുളിഞ്ചിയിലുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപ ഇക്കഴിഞ്ഞ 8-ാം തിയതി വൈകിട്ട് നാലരയോടെ വീടിന്ഴെറ മുൻവശം തുറന്ന് അകത്ത് കയറി മോഷ്ടിച്ചതിനാണ് സുരേഷ് പിടിയിലായത്. ഇയാൾക്കെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ വേറെയും മോഷണക്കേസുകൾ നിലവിലുണ്ട്.
നെടുമങ്ങാട് ഡിവൈഎസ്‌പി എം അനിൽ കുമാറിന്റെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സുനിൽഗോപി, പ്രസാദ് ചന്ദ്രൻ, എ എസ് ഐമാരായ ആനന്ദകുട്ടൻ, വിജയൻ, SCPO മാരായ ബിജു സി, രാജേഷ് കുമാർ ആർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.