കൊട്ടാരക്കര: സി.എൻ.ശിവൻകുട്ടിയെ എൻ.സി.പി സംസ്ഥാന സെക്രട്ടറിയായി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ നോമിനേറ്റ് ചെയ്തു. താമരക്കുടി ശിവവിലാസം ഹൈസ്കൂൾ ലീഡർ, പന്തളം എൻ.എസ്.എസ് കോളേജ്, കൊട്ടാരക്കര എസ്. ജി. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, അഖില കേരള ബാലജനസഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി, അഭിഭക്ത കെഎസ്‌യു ജില്ലാ സെക്രട്ടറി, കലാവേദി കൺവീനർ, കെഎസ്‌യു ( എസ്) ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ഇന്ത്യൻ യൂത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കോൺഗ്രസ് ( എസ്) ജില്ലാ സെക്രട്ടറി, എൻസിപി ജില്ലാ സെക്രട്ടറി, കോൺഗ്രസ്( ഐ) ജില്ലാ നിർവാഹക സമിതി അംഗം അംഗം, കെപിസിസി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ് സി.എൻ.ശിവൻകുട്ടി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.