Recent-Post

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് ഫിഷറീസ് മന്ത്രി

പെരുമാതുറ: മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. മുതലപ്പൊഴിയിലെ യാനങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ തീരദേശവാസികളുടെ എല്ലാ കണ്ണുനീരും തുടച്ചുമാറ്റുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
 

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മോശമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. തീരദേശത്തെ പറ്റിയും അവിടുത്തെ ജനങ്ങളുടെ ചെറുതും വലുതുമായ പ്രശ്‌നവും സര്‍ക്കാര്‍ പഠിച്ചിട്ടുണ്ട്. തീരദേശത്തെ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നീക്കി വച്ച തുക ഭൂരിപക്ഷവും കൃത്യമായി വിനിയോഗിച്ചതായും സഭയില്‍ മന്ത്രി പറഞ്ഞു.





       

       

    
    

    


Post a Comment

0 Comments