Recent-Post

സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴി: തിരുവോണദിവസം പെരുമാതുറ മുതലപ്പൊഴിയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ നഗരൂർ കൊടുവഴന്നൂർ ഗണപതിയാംകോണം വിളയിൽവീട്ടിൽ അനിരുദ്ധൻ മഞ്ജുഷ ദമ്പതികളുടെ മകൻ അനുരാജിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത് . തിരുവോണദിവസം സുഹൃത്തുക്കളുമൊത്ത് കടലിൽകുളിക്കാനിറങ്ങിയ ഇവരിൽ നാലു പേർ ശക്തമായ തിരയിൽ മുങ്ങി പോവുകയായിരുന്നു. ഉടൻതന്നെ സുരക്ഷാ ഗാർഡുകൾ മൂന്നു പേരെ കരയ്ക്ക് എത്തുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തുകയും ചെയ്തു. എന്നാൽ അനുരാജിനെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗവും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹംകണ്ടെത്താനായില്ല.


കഴിഞ്ഞദിവസം മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ അനുരാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ താഴം പള്ളി ലേല പുരിയിൽ എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങലിലുള്ള ബി കെ ഓട്ടോമൊബൈൽസിലെ ജീവനക്കാരനാണ് മരണമടഞ്ഞ അനുരാജ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ രണ്ടു മാസങ്ങൾക്ക് മുൻപാണ് അനുരാജ് വിവാഹിതനായത്.

  


  


    
    

    


Post a Comment

0 Comments