എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്ന കാര്യത്തിൽ നിലപാടെടുത്തു കഴിഞ്ഞു. എയർടെൽ അവരുടെ അടിസ്ഥാന പ്രതിമാസ പ്രീപെയ്ഡ് നിരക്ക് 49 ൽ നിന്ന് 79 രൂപയാക്കി. 60 ശതമാനമാണ് വർധന. കോർപ്പറേറ്റ് പ്ലാനുകളിൽ കുറഞ്ഞത് 30 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
വോഡഫോൺ ഐഡിയയും പ്ലാൻ നിരക്കുകൾ ഉയർത്താനുള്ള തീരുമാനത്തിലാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും 28 ദിവസത്തേക്കുള്ള 49 രൂപയുടെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ 14 ദിവസത്തേക്കാക്കി വെട്ടിക്കുറച്ചു. ഇതോടെ വിഐ ഉപഭോക്താക്കൾ 28 ദിവസത്തെ പ്ലാനിനായി 79 രൂപ നൽകേണ്ടി വരും.
എജിആർ കുടിശിക അടച്ച് തീർക്കാനുള്ള വഴികളാണ് മൊബൈൽ കമ്പനികൾ തേടുന്നത്. വോഡഫോൺ ഐഡിയ 9,000 കോടിയും എയർടെൽ 4100 കോടി രൂപയും അടക്കേണ്ടതുണ്ട്. നിരക്ക് വർധിപ്പിച്ചാൽ ഉപഭോക്താവിൽ നിന്ന് കമ്പനികൾക്കുള്ള ശരാശരി വരുമാനം ഉയരുമെന്നാണ് ഇരു കമ്പനികളുടെയും പ്രതീക്ഷ.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.