Recent-Post

ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.


അതേസമയം തിരുവനന്തപുരത്തെ മലയോര മേഖലകളിലും മഴ ശക്തമാവുകയാണ്. ഇക്കോ ടൂറിസം മേഖലകൾ ഇന്നുമുതൽ തുറന്നു. മഴ ശക്തമാകുന്നതിനാൽ മലയോര മേഖലകലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കേണ്ടതാണ്. മണ്ണിടിച്ചിലിനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ അറിയിപ്പ്.

മലയോര മേഖലകളിൽ മഴ കനക്കാനാണ് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതൽ മഴ കുറഞ്ഞേക്കും. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.




Post a Comment

0 Comments