Recent-Post

ഇന്ന് മുതല്‍ ഉപഭോക്‌താക്കള്‍ക്ക്‌ ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ സൗകര്യം

തിരുവനന്തപുരം: ബെവ്‌കോ ചില്ലറ വില്‍പനശാലകളിലെ തിരക്കും ക്യൂവും കുറയ്‌ക്കാന്‍ തെരഞ്ഞെടുത്ത വില്‍പനശാലകളില്‍ ഇന്ന് മുതല്‍ ഉപഭോക്‌താക്കള്‍ക്ക്‌ ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തും. തുടക്കത്തില്‍ കോര്‍പ്പറേഷന്റെ തിരുവനന്തപുരം എഫ്‌.എല്‍.1/11008 വൈ.എം.സി. പാവമണി എന്നീ ചില്ലറ വില്‍പനശാലകളിലാണ്‌ പരീക്ഷണാടിസ്‌ഥാനത്തില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുക.

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് 

https:booking.ksbc.co.in എന്ന ലിങ്ക്‌ വഴി ഓണ്‍ലൈന്‍ ബുക്കിങ്‌ നടത്താം. പെയ്‌മെന്റിനു ശേഷം റഫറന്‍സ്‌ നമ്പര്‍, ചില്ലറ വില്‍പനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്‌.എം.എസ്‌. മൊബൈല്‍ നമ്പറിലേക്ക്‌ ലഭിക്കും. എസ്‌.എം.എസ്‌ സന്ദേശത്തിലുള്ള റഫറന്‍സ്‌ നമ്പര്‍ നല്‍കി ബുക്ക്‌ ചെയ്‌ത മദ്യം വാങ്ങാം.

ഈ സൗകര്യം ക്രമേണ കെ.എസ്‌.ബി.സിയുടെ മറ്റു ചില്ലറ വില്‍പനശാലകളിലും ലഭ്യമാക്കും. പുതിയ സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹാരത്തിന്‌ ksbchelp@gmail.com എന്ന വിലാസത്തില്‍ സന്ദേശമയയ്‌ക്കണം.

  


  


    
    

    


Post a Comment

0 Comments