Recent-Post

അദ്ധ്യാപരുടെ പ്രാദേശിക ധർണ്ണ

കടയ്ക്കാവൂർ: കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയം തിരുത്തുക, വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷനിലപാടുകൾക്ക് ശക്തി പകരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സ്കൂൾ റ്റീച്ചേഴ്സ് അസോസിയേഷൻ്റെ  (കെ.എസ്.റ്റി.എ) നേതൃത്വത്തിൽ കടയ്ക്കാവൂർ ചെക്കാലവിളാകം ജംഗ്ഷനിൽ നടത്തിയ പ്രാദേശിക ധർണ്ണ സിഐറ്റിയു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിൽ അദ്ധ്യാപകർ പ്രതിഷേധ ധർണ നടത്തി.

ശ്രീലേഖ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകരായ അശോക് കുമാർ, ശ്രീദേവി, കെ.ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സുധീഷ് സ്വാഗതവും ഷൈജു നന്ദിയും പറഞ്ഞു.

    

    
    

    



Post a Comment

0 Comments