Recent-Post

വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നയം പുനഃപരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: കടകളില്‍ പ്രവേശിക്കാന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നയം പുനഃപരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ക്യൂ നില്‍കാന്‍ ഈ നിബന്ധനകളൊന്നും വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.


പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ചതിയനാണ്. സ്വന്തം ആളുകള്‍ക്ക് പിന്‍വാതിലിലൂടെ നിയമനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്കായി സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രി വി.ശിവന്‍കുട്ടിയെ തറഗുണ്ട എന്ന് വിളിച്ചതില്‍ പശ്ചാത്താപമില്ലെന്നും അദ്ദേഹം പറഞ്ഞു.


       

       

    
    

    


Post a Comment

0 Comments