തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷനോ വെൽഫെയർ ഫണ്ട് പെൻഷനോ ലഭിക്കാത്ത ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആയിരം രൂപ ഓണം സഹായം സഹകരണ സംഘങ്ങൾ വഴി ഇന്നുമുതൽ നൽകാൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. 14.78 ലക്ഷം കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുന്നത്. ഇതിനായി 147.82 കോടി രൂപ വകയിരുത്തി.ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാർമാർക്ക് അടിയന്തരമായി ലഭ്യമാക്കും. ആധാർ കാർഡോ, മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കി സഹായം കൈപ്പറ്റാം.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള മോണിറ്ററിംഗ് സംവിധാനം ഈ പദ്ധതിക്കും ബാധകമായിരിക്കും. സഹകരണസംഘം രജിസ്ട്രാർ ഓഫീസിൽ അഡിഷണൽ രജിസ്ട്രാറുടെ മേൽനോട്ടത്തിൽ സെൽ രൂപീകരിച്ചു. സാമ്പത്തികസഹായം വിതരണം ചെയ്യുന്ന ജീവനക്കാർക്ക്, സാമൂഹ്യക്ഷേമ പെൻഷനെന്നപോലെ ഇൻസെന്റീവ് നൽകും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.