Recent-Post

ഗതാഗത നിയന്ത്രണം

കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഗതാഗത ക്രമീകരണം. ഓഗസ്റ്റ് 29,31 സെപ്റ്റംബർ 1 തീയതികളിലാണ് ഗതാഗത നിയന്ത്രണം. കൂറ്റൻ ക്രെയിൻ മാറ്റി സ്ഥാപിക്കുന്നതിനായി ഈ ഭാഗത്തെ സർവീസ് റോഡ് അടയ്ക്കും. രാത്രി 8മണിമുതൽ ഒരുമണിവരെയാണ് സർവീസ് റോഡ് അടയ്ക്കുന്നത്. കൊല്ലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെട്ടുറോഡ് നിന്ന് തിരിഞ്ഞു കട്ടായിക്കോണം വഴി നഗരത്തിലേക്ക് പോകണം. ചാക്ക ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആറ്റിൻകുഴിയിൽ നിന്ന് തിരിഞ്ഞ് കഴക്കൂട്ടം മേനംകുളം വെട്ടുറോഡ് വഴി പോകേണ്ടതാണ്.


ടെക്‌നോപർക്കിന് സമീപത്തു സ്ഥാപിച്ചിരിക്കുന്ന ഗ്യാൻട്രി ക്രെയിൻ, മിഷൻ ആശുപത്രിക്ക് സമീപം മാറ്റിസ്ഥാപിക്കുന്നതിനാണ് ഈ ക്രമീകരണം. എലിവേറ്റഡ് ഹൈവേയിലെ ഗാർഡറുകൾ ഉയർത്തി സ്ഥാപിക്കുന്നതിനായാണ് കൂറ്റൻ ക്രെയിൻ ഇവിടെ സ്ഥാപിച്ചായിരുന്നത്.


  


  


    
    

    


Post a Comment

0 Comments