Recent-Post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരിപ്പൂര് സ്വദേശി അറസ്റ്റിൽ

കരുപ്പൂര്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ  പ്രതി അറസ്റ്റിൽ. കരുപ്പൂര് പനച്ചമൂട് ചിറത്തലയ്ക്കൽ കൊല്ലായിക്കോണം പ്രണവം വീട്ടിൽ  ഉണ്ണി എന്ന പൈലിയെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 06-ാം തിയതി വൈകിട്ട് വാണ്ടയ്ക്ക് സമീപം വച്ച് റോഡിൽകൂടി നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തടഞ്ഞ് നിർത്തി ലൈംഗികാതിക്രമം നടത്തിയതിനാണ് ഇയാൾ പിടിയിലായത്. പെൺകുട്ടിയെ മുൻപരിചയമില്ലാതിരുന്ന പ്രതി പെൺകുുട്ടിയെ ബൈക്കിൽ പിന്തുടർന്ന്  തടഞ്ഞുനിർത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോക്സോ കേസാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.


നെടുമങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാറിന്ഴെറ നിര്ഴദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുനിൽ ഗോപി എ എസ് ഐ മാരായ ആനന്ദകുട്ടൻ, നൂർ ഉൽ ഹസൻ SCPO മാരായ ബിജു സി, ബിജു ആർ, പ്രസാദ് ആർ ജെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ ചെയ്തതു.




  


  


    
    

    


Post a Comment

0 Comments