Recent-Post

ദേശീയപാതയില്‍ കാറും പിക്അപ് വാനും കൂട്ടിയിടിച്ച് നെടുമങ്ങാട് സ്വദേശി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്

കണ്ണൂർ: ദേശീയപാതയില്‍ കാറും പിക്അപ് വാനും കൂട്ടിയിടിച്ച് 10 മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപം ബദരിയ ജുമാമസ്ജിദിന് മുന്‍വശത്താണ് അപകടം നടന്നത്.


അപകടത്തില്‍ പരിക്കേറ്റ നെടുമങ്ങാട് എസ്.ജെ മന്‍സിലില്‍ അബു ത്വാലിഹ് (44), ഭാര്യ ജമീല (34), മകള്‍ ഫാത്തിമത്തുല്‍ ജദീറ (10), മുഹമ്മദ് സാബിത്ത് (8), മുഹമ്മദ് ഷസില്‍ (പത്ത് മാസം) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതര പരിക്കേറ്റ ജമീലയെ വ്യാഴാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. തിരുവനന്തപുരത്ത് നിന്ന് ജമീലയുടെ വീടായ കാസര്‍കോട് ചെറുവത്തൂരിലെ വീട്ടിലേക്ക് ബുധനാഴ്ച യാത്രപുറപ്പെട്ടതായിരുന്നു കുടുംബം. കാസര്‍കോട് സ്വദേശികളായ കുടുംബം തിരുവനന്തപുരത്ത് സ്ഥിരതാമസമാണ്.

മംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പെട്ട പിക്അപ് വാന്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍നിന്ന് തെന്നിമാറി. സംഭവസമയത്ത് കനത്ത മഴ പെയ്തത് കാരണം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് കരുതുന്നു.


    


    


    
    

    


Post a Comment

0 Comments