Recent-Post

വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തശേഷം വാഹനങ്ങളും ആര്‍.സി ബുക്കും പണയം വച്ച് പണം തട്ടുന്ന സംഘത്തെ അറസ്റ്റ് ചെയ്തു

കടയ്ക്കാവൂര്‍: ഉടമകളില്‍ നിന്ന് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തശേഷം വാഹനങ്ങളും ആര്‍.സി ബുക്കും പണയം വച്ച് പണം തട്ടുന്ന സംഘത്തെ കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കവലയൂരില്‍ കാറ്ററിങ് സര്‍വീസ് നടത്തിയിരുന്ന കവലയൂര്‍ ഷൈനി മന്‍സിലില്‍ ഷെഹിന്‍ഷ(29), കുളമുട്ടം മേടയില്‍ വീട്ടില്‍ സാബു(42) എന്നിവരെയാണ് കടയ്ക്കാവൂര്‍ സി.ഐ അജേഷ്. വി യുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കവലയൂര്‍ കേന്ദ്രമാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചിറയിന്‍കീഴ് മുടപുരം സ്വദേശിയുടെ രണ്ട് കാറുകളും കവലയൂര്‍ സ്വദേശിയുടെ ഒരു കാറും വാടകയ്ക്ക് എടുത്തശേഷം തിരികെ കൊടുക്കാത്തതിന് കടയ്ക്കാവൂര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പേപാലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടി അസ്റ്റ് ചെയ്തത്.


അന്വേഷണത്തില്‍ വക്കം, പകല്‍ക്കുറി, ഓയൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കാറും ടൂറിസ്റ്റ് ബസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തശേഷം തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുണ്ടെന്നും പോലീസ് പറഞ്ഞു. കടയ്ക്കാവൂര്‍ സി.ഐ ബാബുക്കുട്ടന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ അജേഷ്. വി, എസ്.ഐ ബിജുകുമാര്‍, മാഹീന്‍, ജ്യോതികുമാര്‍.വി.പി, അനീഷ്.സി.എസ്, ശ്രീനാഥ്.ജി.എസ് എന്നിവര്‍ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


  


  


    
    

    


Post a Comment

0 Comments