Recent-Post

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പ്രതിഷേധിച്ചു

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.


ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കെ എം ബഷീർ കേസ് റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു അഭിഭാഷകരുടെ ആക്രമണം. സിറാജ് ഫോട്ടോഗ്രാഫർ ശിവജിക്ക് മർദ്ദനമേറ്റു. മൊബൈലും തിരിച്ചറിയൽ കാർഡും തട്ടിപ്പറിച്ചു. പത്രപ്രവർത്തക യൂണിയൻ നേതാവ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായി. മുമ്പും കോടതിയിൽ വച്ച് മാധ്യമ പ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം ഉണ്ടായിട്ടുണ്ട്.


  


  


    
    

    


Post a Comment

0 Comments