Recent-Post

ജെസിഐ ഇന്ത്യ ഫൗണ്ടേഷൻ കരകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓക്സിജൻ ജനറേറ്റർ നൽകി

കരകുളം: ആഗോള യുവജന സംഘടനയായ ജൂനിയർ ചേമ്പർ (JCI) ഫൗണ്ടേഷനും ജൂനിയർ ചേമ്പർ വേൾഡ് തായ് വാൻ ഫൗണ്ടേഷനും ചേർന്ന് കേരള സംസ്ഥാന ഗവണ്മെന്റിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമേകാനായി 40 ഓക്സിജൻ ജനറേറ്ററുകൾ നൽകുന്നു. ഇതിന്റെ ഭാഗമായി കരകുളം പഞ്ചായത്ത് ഹോസ്പിറ്റലിൽ ഓക്സിജൻ ജനറേറ്റർ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. ജി ആർ അനിൽ ഇന്ന് (17-08-2021 ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.30 ന് കരകുളം പഞ്ചായത്ത് ഓഫീസ് അംഗണത്തിൽ വച്ച് കരകുളം കുടുംബാരോഗ്യ കേന്ദ്രo മെഡിക്കൽ ഓഫീസർ Dr. ജാസ്മിന് കൈമാറി. 


ചടങ്ങിൽ ജെ.സി.ഐ. ഇന്ത്യ സോൺ 22 ന്റെ സോൺ പ്രസിഡന്റ്‌ ശ്രീനാഥ് എസ്, ജെ.സി.ഐ സോൺ ഓഫീസർമാരായ സെന്തിൽ കുമാർ, അജയ് എസ് നായർ , ശ്രീകാന്ത് വി.എസ്, കരകുളം പഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽകുമാർ, ബ്ലോക്ക് മെമ്പർ ശ്രീകണ്ഠൻ, ജെ.സി ഐ പ്രവർത്തകരായ അനുപ് കഴക്കൂട്ടം, സജിത്ത് തീർത്ഥങ്കര തുടങ്ങിയവർ പങ്കെടുത്തു.

  


  


    
    

    


Post a Comment

0 Comments