Recent-Post

കിടപ്പിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ശ്രീകാര്യം: ഒരുവശം തളർന്ന് വർഷങ്ങളായി കിടപ്പിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പാങ്ങപ്പാറ ചിറ്റാറ്റു നട മണിമന്ദിരത്തിൽ സുകുമാരനെ (80) കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ 30ന് രാത്രി പാങ്ങപ്പാറയിലാണ് സംഭവം. കിടപ്പ് രോഗിയായിരുന്ന പ്രസന്നയെയാണ് (75) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ ആരുമില്ലായിരുന്ന സമയത്ത് ടവൽ കൊണ്ട് വായും മുഖവും അമർത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ശ്രീകാര്യം പൊലിസ് അറിയിച്ചു. കൊലയ്ക്ക് ശേഷം കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന.

    

    
    

    



Post a Comment

0 Comments