Recent-Post

ഓണാക്കോടിയുമായി അവരെത്തി; ആദ്യമായി ജന്മ ദിനം ആഘോഷിച്ച് വീട്ടമ്മ

പാലോട്: നന്ദിയോട് പഞ്ചായത്തിലെ പച്ച ഒന്‍മ്പതേക്കര്‍ കോളനിയിലെ സരസു എന്ന വീട്ടമ്മയാണ് ആദ്യമായി ജന്മദിനം ആഘോഷിച്ചത്. എത്ര വയസ്സാണ് എന്ന് ചോദിച്ചാല്‍ ഉത്തരമറിയില്ലെങ്കിലും ഏകദേശം തൊണ്ണുറ് ആകുമെന്നാണ് ചിരിച്ച് കൊണ്ടുള്ള മറുപടി. പക്ഷേ ഒന്നറിയാം ഈ മുത്തശ്ശിക്ക് ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിലാണ് താന്‍ ജനിച്ചതെന്ന്. ഭര്‍ത്താവ് മരിച്ച സരസ്സുവിന് രണ്ട് ആണ്‍മക്കളും, രണ്ട് പെണ്‍മക്കളുമാണുള്ളത്. ഇവര്‍ കോളനിയിലാണ് താമസം. കോളനിയില്‍ കോവിഡ് വ്യാപനം കൂടുതലായതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്.പച്ച വാര്‍ഡിലെ വയോജന കൂട്ടായ്മയായ പച്ച തുരുത്താണ് സരസുവിന്‍റെ ജന്മ ദിനം ആദ്യമായി ആഘോഷിച്ചത്.


പുതു വസ്ത്രം നല്‍കിയും കേക്ക് മുറിച്ചും ഊന്ന് വടി നല്കിയുമാണ് ജന്മദിനം കേങ്കേമമാക്കിയത്. തുരുത്തിന്‍റെ സംഘാടകരായ മുന്‍ പഞ്ചായത്ത് മെമ്പര്‍ നന്ദിയോട് സതീശന്‍, പങ്കജാക്ഷന്‍, ഗോപിനാഥന്‍ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.

  


  


    
    

    


Post a Comment

0 Comments