Recent-Post

കൊവിഡ് ഡ്യൂട്ടിക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ പനയ്‌ക്കോട് സ്വദേശി എറണാകുളത്ത് അറസ്റ്റിൽ

എറണകുളം: യൂറോപ്പിലെ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സ്ഥാപന ഉടമ അറസ്റ്റില്‍. എറണാകുളം ദിവാന്‍സ് റോഡില്‍ വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിവന്ന നെടുമങ്ങാട്, പനയ്‌ക്കോട്, കരിയാട്ടി, താജി മന്‍സില്‍ താജുദ്ദീന്‍ (ദിലീപ്- 49) എന്നയാളെയാണ് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി,സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേത്രത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് കൊവിഡിന്റെ പേരില്‍ വിദേശത്തേക്ക് വ്യാജ റിക്രൂട്‌മെന്റ് നടക്കുന്നുണ്ട് എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐജിപി നാഗരാജു ന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോഗ്രെയുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതി എറണാകുളം വാരിയം റോഡില്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനായി ആഡംബര ഓഫിസ് ആണ് തയ്യാറാക്കിയിരുന്നത്. ഓഫീസില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുന്ന സ്റ്റാഫുകള്‍ക്കെല്ലാം ആകര്‍ഷിക്കുന്ന തരത്തിലുള്ള പേരുകളാണ് നല്‍കിയിരുന്നത്. ഓഫിസ് കാര്യങ്ങള്‍ നോക്കിയിരുന്ന സ്റ്റാഫിന്റെ നമ്പര്‍ ആണ് ഒഎല്‍എക്‌സിലും മറ്റും പരസ്യമായി കൊടുത്തിരിക്കുന്നത്. അതില്‍ മന്ത്ര എന്നാണ് സ്റ്റാഫിന്റെ വ്യാജ പേര് നല്‍കിയിരുന്നത്. മറ്റു സ്റ്റാഫുകള്‍ക്കും ഇയാള്‍ വ്യാജ പേരുകളാണ് ഓഫിസില്‍ നല്‍കിയിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു.



    

    
    

    



Post a Comment

0 Comments