Recent-Post

കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് എൻജിനീയറിങ് വിദ്യാർത്ഥികളെ കാണാതായി; ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി

വർക്കല: കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് എൻജിനീയറിങ് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ വൈകുന്നേരമാണ് സംഭവം. സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കൽ പുലിപ്പാറ വാലുപച്ചയിൽ രാജ് ഭവനിൽ രാജേന്ദ്രന്റെ മകൻ രാഹുൽ രാജിന്റെ (23) മൃതദേഹമാണ് ഇന്ന് രാവിലെ പത്തരയോടെ കണ്ടെത്തിയത്. ആറ്റിങ്ങൽ തൊപ്പിച്ചന്ത ധനുസിൽ സുഗതന്റെ മകൻ അഖിലിനായുള്ള (23) തെരച്ചിൽ തുടരുകയാണ്.




ചാവർകോട് വലിയ കൂനമ്പായിക്കുളത്തമ്മ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് (വികെസിഇടി) ടെക്നോളജിയിലെ അവസാന വർഷ ബിടെക് വിദ്യാർഥികളാണ് ഇരുവരും. പരിസരത്തെ റിസോർട്ടിൽ ഇവർ ഉൾപ്പെടെ 5 പേരാണ് എത്തിയതെന്ന് പൊലീസ് പറയുന്നു. കാപ്പിൽ പൊഴിമുഖം ഭാഗത്ത് കടലിൽ മൂന്നു പേരാണ് ഇറങ്ങിയത്. തുടർന്ന് തിരയിൽപ്പെട്ട് ഒരാൾ കരയ്ക്കു കയറിയെങ്കിലും 2 പേരെ കാണാതാവുകയായിരുന്നു . സഹപാഠികളായ കൊല്ലം സ്വദേശികളായ പ്രവീൺ, ആകാശ്, കടയ്ക്കൽ സ്വദേശി ആകാശ് എന്നിവർക്കൊപ്പമാണ് ഇവർ തീരത്ത് എത്തിയത്. ബിടെക് അവസാന വർഷ വിദ്യാർത്ഥികളായിരുന്നു. അയിരൂർ പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.


  


  


    
    

    




Post a Comment

0 Comments