തിരുവനന്തപുരം: പോലീസ് ക്ലിയറൻസ്, പാസ്പോർട്ട് വെരിഫിക്കേഷൻ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.
ഇത്തരം അപേക്ഷകൾക്ക് അടിയന്തിര പ്രാധാന്യം നൽകണം. അപേക്ഷകളിൻമേൽ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകാനും നിർദ്ദേശമുണ്ട്. ക്രിമിനൽ കേസുകളിൽപെട്ടവർ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവർ എന്നിവരുടെ അപേക്ഷകളിൽ സൂക്ഷ്മ പരിശോധന നടത്തണം. അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ റേഞ്ച് ഡി.ഐ.ജിമാരെയും ചുമതലപ്പെടുത്തി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.