Recent-Post

കഞ്ചാവ് കടത്തുന്നതിന് ജീപ്പ് മോഷ്ടിച്ച കേസിലെ പ്രതികള്‍ വിതുരയില്‍ പിടിയില്‍

വിതുര: കഞ്ചാവ് കടത്തുന്നതിന് ജീപ്പ് മോഷ്ടിച്ച കേസിലെ പ്രതികള്‍ വിതുരയില്‍ പിടിയില്‍. കര്‍ണ്ണാടകത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ഈ കഴിഞ്ഞ ജൂലൈ 21ന് ആനപ്പാറ സ്വദേശിയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് മോഷ്ടിച്ച സംഘത്തിലുണ്ടായിരുന്ന പാലോട് സ്വദേശി വിജയകുമാര്‍, അമ്പലപ്പുഴ സ്വദേശി ഫിറോസ്, ആലപ്പുഴ സ്വദേശി ബാബുരാജ് എന്നിവരെയാണ് വിതുര പൊലീസ് പിടികൂടിയത്. സ്പിരിറ്റ്, കഞ്ചാവ് എന്നിവ കടത്തുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.


ക്രിമിനല്‍ കേസില്‍ ജയിലില്‍ കഴിയവേ ആണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. മോഷ്ടിച്ച ജീപ്പ് ഉപയോഗിച്ച് കര്‍ണ്ണാടത്തിലേക്ക് കഞ്ചാവ് കടത്തി. മോഷ്ടിച്ച ജീപ്പ് വിജയകുമാറിന്റെ വീടിന് അടുത്ത് ആളെഴിഞ്ഞ പുരയിടത്തില്‍ കണ്ടെത്തി. വയനാട് വഴി കര്‍ണ്ണാടകത്തില്‍ പോകാന്‍ നില്‍ക്കുമ്പോള്‍ ആണ് പ്രതികള്‍ കൊല്ലത്ത് നിന്ന് പിടിയില്‍ ആയത്. ഇവര്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ട്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



    

    
    

    





Post a Comment

0 Comments