Recent-Post

നെടുമങ്ങാട് പോലീസ് സബ് ഡിവിഷന് ഇത് അഭിമാന നിമിഷം!!!

നെടുമങ്ങാട്: കേരളാ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള 2021ലെ പോലീസ് മെഡൽ തുടർച്ചയായി നെടുമങ്ങാട് പോലീസ് സബ്ഡിവിഷനെ നയിച്ച മൂന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർക്ക്. കഴിഞ്ഞ 3 വർഷക്കാലമായി നെടുമങ്ങാട് പോലീസ് സബ്ഡിവിഷനിൽ ഡിവൈഎസ്‌പിമാരായി ചുമതല വഹിച്ചിരുന്ന സ്റ്റുവർട്ട് കീലർ, ഉമേഷ് കുമാർ, നിലവിൽ ഡിവൈഎസ്‌പിയായി ചുമതല വഹിച്ചുവരുന്ന അനിൽ കുമാറിനുമാണ് കേരളാ മുഖ്യമന്ത്രിയുടെ മെഡലിലിനർഹരായത്.



മുമ്പ് നെടുമങ്ങാട് സബ്ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന 12 പോലീസ് സ്റ്റേഷനുകളുടേയും ക്രമസമാധാന പാലനത്തിന് മുഖ്യമായ പങ്ക് വഹിച്ചിരുന്ന ഈ പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമാണ്. നിലവിൽ സ്റ്റുവർട്ട് കീലർ ജില്ലാ രഹസ്യാന്വേഷണ വിഭാഗം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായും ഉമേഷ് കുമാർ സംസ്ഥാന ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയായും പ്രവർത്തിയെടുത്തുവരുന്നു. നിലവിലെ ഡിവൈഎസ്‌പി അനിൽ കുമാർ കോട്ടയം ഡിവൈഎസ്‌പിയായി ചുമതല വഹിച്ചു വരവേയാണ് നെടുമങ്ങാട് ഡിവൈഎസ്‌പിയായി നിയമിതനായത്.



  


  


    
    

    


Post a Comment

0 Comments