
കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസില്‍ ചിങ്ങമാസം ഉണര്‍ത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്.
ചിങ്ങമാസത്തിൽ പ്രാധാന്യം, മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. കഴിഞ്ഞ മൂന്നുവർഷമായി ഓണം കടന്നുപോകുന്നത് മലയാളികളുടെ കണ്ണീരിലൂടെയാണ്. ഉരുൾപ്പൊട്ടലും, മഴക്കെടുതിയും കഴിഞ്ഞു ഇത്തവണ കൊറോണ മഹാമരിയുടെ രണ്ടാം വരവുമായി ആഘോഷങ്ങൾ ചുരുക്കി ഈ ഓണക്കാലവും കടന്നുപോകുന്നു.
എത്രയൊക്കെ പ്രതിസന്ധികൾ കടന്നുപോയാലും വളരെയധികം പ്രതീക്ഷയോടെയാണ് മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നത്. എല്ലാ മലയാളികൾക്കും നെടുമങ്ങാട് ഓൺലൈൻ ടീം അംഗങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളോടൊപ്പം ഓണാശംസകളും നേരുന്നു...
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.