Recent-Post

കാറും ടെംബോ വാനും കൂട്ടിയിടിച്ച് അപകടം

കിളിമാനൂർ: കിളിമാനൂരിൽ കാറും ടെംബോ വാനും കൂട്ടിയിടിച്ച് അപകടം. വൈകുന്നേരം ആറ് മണിയോടെകിളിമാനൂരിന് സമീപം പൊരുന്തമണിലായിരുന്നു അപകടം. ഇരുപതോളംപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറേറ്റിലെ സ്വകാര്യ ആശുപത്രിയിലും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയിച്ചു.



കിളിമാനൂരിൽ നിന്ന് കാരേറ്റ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടെംബോ വാനിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

 
  


  


    
    

    




Post a Comment

0 Comments